Monday, June 20, 2011

POEM BY S.SALIMKUMAR

മരം
എസ്.സലിംകുമാര്‍

മരത്തിനെ രക്ഷിക്കാന്‍
മരമേശമേല്‍ വച്ച്
മരപ്രേമി എഴുതിയ കവിത
മഹത്തായതിനാല്‍
അതിന് സമ്മാനം കിട്ടി.
മരത്തണലില്‍ ഇരുന്ന്
മരപ്രേമികളും മറ്റുള്ളവരും
ആ കവിത ഉറക്കെ ചൊല്ലി.
മരത്തിനു മാത്രം
ആ കവിത ഇഷ്ടമായില്ല.
കാരണം
കവിതയെഴുതിയ കടലാസും
അച്ചടിച്ച്‌ വന്ന കടലാസും
സാക്ഷ്യപത്രം എഴുതിയ കടലാസും
മരം കൊണ്ടുണ്ടാക്കിയതായിരുന്നു.
അവാര്‍ഡ് ശില്‍പ്പവും
മരം കൊണ്ടുള്ളതായിരുന്നു.
മരത്തലയിലും
കവിത വിരിയിക്കുവാന്‍
മരത്തിനു മാത്രമേ കഴിയൂ.

No comments:

Post a Comment