'സൂഫി പറഞ്ഞ കഥ' റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശിയായ കെ.ആര്‍.ഗോപകുമാര്‍, കേരള സംസ്ഥാന ഹിന്ദു ദേവസ്വം ബോര്‍ഡ് സെക്രട്ടറി ടി.ആര്‍.ദേവന്‍ എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവായതോടെയാണ് റിലീസിംഗ് സുഗമമായത്. ഹിന്ദുമത വികരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ചിത്രത്തിലെ ചില സീനുകളെന്നും മതപരിവര്‍ത്തനത്തെ ന്യായീകരിക്കുകയാണ് 'സൂഫി പറഞ്ഞ കഥ' എന്നും , ചിത്രം റിലീസായാല്‍ മതസ്പര്‍ദ്ധ ഉണ്ടാവുമെന്നും, ഭരണഘടനയുടെ 25 , 26 വകുപ്പുകള്‍ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൌലികാവകാശത്തിന്‍റെ ലംഘനം സംഭവിക്കുമെന്നും ആണ് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടിരുന്നത്. 'ഗദര്‍-ഒരു പ്രേംകഥ', 'ദശാവാതാരം' എന്നീ ചിത്രങ്ങളുടെ റിലീസിംഗ് സംബന്ധിച്ച് സുപ്രീം കോടതി നല്‍കിയ റൂളിംഗ് പ്രകാരം ഹര്‍ജിക്കാരുടെ വാദങ്ങള്‍ നിലനില്കത്തക്കതല്ലെന്നുള്ള പരാമര്‍ശത്തോടെയാണ് 'സൂഫി പറഞ്ഞ കഥ' റിലീസ് ചെയ്യുന്നതിന് അനുകൂലമായ വിധി കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മലബാറിന്‍റെ പശ്ചാത്തലത്തിലുള്ള ഈ പ്രണയ കഥ ഏറെ പുതുമകളുള്ള ഒരു പീര്യഡ് ഫിലിം ആണ്. എട്ടു ഭാഷകളില്‍ പ്രസിദ്ധീകരിച്ച കെ പി രാമനുണ്ണിയുടെ വിഖ്യാതമായ നോവലിന്‍റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് സിലിക്കന്‍ മീഡിയയുടെ ഈ കന്നിച്ചിത്രം. ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്റെ മുഖ്യധാരാ സിനിമയിലേക്കുള്ള ശ്രദ്ധാപൂര്‍വമുള്ള ചുവടുവയ്പ്പ് കൂടിയാണ് സൂഫി. പ്രിയന്‍റെ തികച്ചും വ്യത്യസ്തമായ സിനിമയായിരിക്കുമിത: ചടുലമായ ദൃശ്യാവിഷ്കാരവും, പാട്ടുകളും, സംഘട്ടനവും ഒക്കെയുള്ള സൂഫി പറഞ്ഞ കഥ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കത്തക്ക രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.മുഖ്യധാരാ സിനിമയുടെ പ്രമുഖ വിതരണക്കാരായ സെന്‍ട്രല്‍ പിക്ചേര്‍സ് ആണ് 'സൂഫി പറഞ്ഞ കഥ' തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന ഇക്കഴിഞ്ഞ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട മൂന്നു ചിത്രങ്ങളില്‍ ഒന്ന് സൂഫി പറഞ്ഞ കഥ ആയിരുന്നു. ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഏറ്റവും തിരക്കനുഭവപ്പെട്ടത് സൂഫിയ്ക്കായിരുന്നു.ഇപ്പോള്‍ ചാനലുകളില്‍ കേട്ടുകൊണ്ടിരിക്കുന്ന സൂഫിയിലെ ഇമ്പമേറിയ ഗാനങ്ങള്‍ ഈ വര്‍ഷത്തെ മികച്ചവയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. റഫീക് അഹമ്മദിന്‍റെ കവ്യഭംഗിയുള്ള വരികള്‍ക്ക് ഹൃദ്യമായ ഈണം പകര്‍ന്നിരിക്കുന്നത് മോഹന്‍ സിതാരയാണ്.
കഥയാണ് താരം
നല്ല കഥയാണെങ്കില്‍ സിനിമ കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാവുമെന്ന് തീര്‍ച്ചയാണ് - നല്ല കഥ നന്നായി പറയണം എന്ന് മാത്രം, നന്നായി പറയാത്തതു കൊണ്ടു നല്ല കഥകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയും പതിവുണ്ട്.
ലോകസിനിമയില്‍ എന്നും എല്ലായിടത്തും കഥ തന്നെയാണ് താരം. നല്ല കഥകള്‍ നന്നായി പറഞ്ഞവയാണ് മികച്ച മലയാള സിനിമകള്‍ എല്ലാം തന്നെ. വിജയിച്ച സിനിമകള്‍ക്കെല്ലാം തന്നെ നല്ല കഥകള്‍ ഉണ്ടായിരുന്നു. കഥകളുടെ അടിത്തറയുള്ള ലോകനിലവാരത്തിലുള്ള ദൃശ്യോല്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും ആണ് സിലിക്കണ്‍ മീഡിയയുടെ ലക്‌ഷ്യം. നല്ല കഥകള്‍ നല്ല സിനിമ ആക്കിയാലും മാര്‍ക്കറ്റിംഗ് തകരാര്‍ കൊണ്ടും പല കാരണങ്ങളാല്‍ വിതരനക്കര്ക്കുള്ള താത്പര്യക്കുറവു കൊണ്ടും ജനങ്ങള്‍ക്കു മുന്പില്‍ എത്താറില്ല. ലോകസിനിമയിലും ഇന്ത്യന്‍ സിനിമയിലും നാഴികക്കല്ലുകള്‍ ആയിത്തീര്‍ന്ന ചിത്രങ്ങള്‍ ഓരോന്നും കഥയുടെ ശക്തി പ്രസരിപ്പിക്കുന്നവയാണ്. ഈയിടെ ഒരു മലയാളമാസിക നടത്തിയ സര്‍വേയില്‍ കഥയില്ലായ്മ ആണ് മലയാള സിനിമയുടെ ഇന്നത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് നല്ല കഥകള്‍ നന്നായി പറയുക, മികച്ച അഭിനേതാക്കള്‍ , ബോറടിപ്പിക്കതെയുള്ള ആഖ്യാനരീതി, ആലോചിച്ചു തല പുകയ്ക്കാതെ തന്നെ സിനിമയുടെ തുടിപ്പുകള്‍ മനസ്സിലാക്കാന്‍ പ്രേക്ഷകനു കഴിയണം. പണിക്കുറ തീര്‍ന്ന ഒരു മികച്ച ഉല്പന്നമായിരിക്കണം സിനിമ. സൂഫി പറഞ്ഞ കഥയില്‍ സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ല. പ്രഥാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന് നത് തമ്പി ആന്റണി , പ്രകാശ് ബാരെ, ശര്‍ബാനി മുഖര്‍ജി എന്നിവര്‍ ആണ്.
കേരളീയ മതമൈത്രിയുടെ ശക്തമായ ആവിഷ്കരണം
കേരളീയ മതമൈത്രിയുടെ ശക്തമായ ആവിഷ്കരണമാണ് ഈ ചിത്രത്തിലുള്ളത്. മതമൌലികവാദത്തിനും തീവ്രവാദത്തിനും എതിരെ ശബ്ദിക്കുന്ന ഈ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭൂമികയില്‍ നിന്ന് കൊണ്ടു ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാഹചര്യങ്ങളെ ചര്‍ച്ചാവിഷയം ആക്കുന്നു. അവഗണിക്കാന്‍ പറ്റാത്ത സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ധൈര്യപൂര്‍വ്വം നേരിടുന്ന ഈ ചിത്രത്തില്‍ മതം, തീവ്രവാദം, പ്രണയം, രതി ഇവയെപ്പറ്റിയൊക്കെ ശക്തവും തുറന്നതുമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു.
കേരളത്തിന്‍റെ വര്‍ത്തമാനകാലപരിതസ്ഥിതിയില്‍ ഏറെ പ്രസക്തിയുള്ള ഒരു വിഷയം ആണ് സൂഫി പറഞ്ഞ കഥയുടേത് . മതവും സാമൂഹ്യബന്ധങ്ങളും സംസ്ക്കാരങ്ങളും കലരുമ്പോള്‍ വ്യക്തികളുടെ മനസ്സില്‍ രൂപപ്പെടുന്ന കടലിലക്കങ്ങള്‍ ഈ കഥയില്‍ ഉണ്ട് . ഇസങ്ങള്‍ക്കും മതങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും അപ്പുറം ഒരുമയുടെയും സമന്വയത്തിന്‍റെയും ദര്‍ശനങ്ങള്‍ ആണ് 'സൂഫി പറഞ്ഞ കഥ' മുന്നോട്ടു വയ്ക്കുന്നത്. മാറ്റങ്ങളെ മുറുകെപ്പുണരുന്ന ഒരു സമൂഹത്തിന്‍റെ മനസ്സിന്‍റെ പ്രതിഫലനമാണ് മലബാറിന്‍റെ മാസ്മരികമായ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ കഥ. ചരിത്രാതീത കാലം മുതല്‍ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരസിരാകേന്ദ്രമായിരുന്നു മലബാര്‍. ഫിനീഷ്യരും അറബികളും ഈജിപ്തുകാരും ജൂതരും ചൈനാക്കാരും പോര്‍ത്തുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഒക്കെ അവശേഷിപ്പിച്ചു പോയ സംസ്കാരത്തിന്‍റെ അടയാളങ്ങളെ ആത്മാവില്‍ ഉള്‍ക്കൊണ്ട ഒരു സമൂഹമാണ് കേരളത്തിലേത്.
ടിപ്പുവിന്‍റെ പതനത്തിനു ശേഷം ബ്രിട്ടീഷ്വാഴ്ചയുടെ പിടിയിലമരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാറിലാണ് കഥ നടക്കുന്നത്. കഥയുടെ ഒഴുക്കിനൊപ്പം നാടിന്‍റെയും നാട്ടാരുടേയും പുരാവൃത്തങ്ങള്‍ ചുരുള്‍ അഴിയുമ്പോള്‍ ,അവരുടെ സ്നേഹവും സൌഹാര്‍ദ്ദവും വികാരങ്ങളും ഒക്കെ ചേര്‍ന്നു പുതിയൊരു പ്രപഞ്ചം പ്രേക്ഷനുമുമ്പില്‍ തുറന്നു കൊടുക്കുകയാണ്. . മേലെപ്പുല്ലാര തറവാട് അന്യം നിന്നു പോകാറായപ്പോള്‍ പ്രതീക്ഷകള്‍ തെളിയിച്ചു കൊണ്ടു പിറന്നു വീണ പെണ്‍കുട്ടിയാണ് കാര്‍ത്തി . കാര്ത്തിയിലൂടെ തറവാടിന്‍റെ ഭാഗധേയം നിലനില്ക്കുകയില്ലെന്ന് തറവാട്ടു കാരണവരായ ശങ്കു മാമന്‍ മുന്‍ കൂട്ടി അറിയുന്നു. താന്‍പോരിമയുള്ള പെണ്ണായി വളര്‍ന്ന്‍ ശാന്തിയും രൌദ്രതയും ഉള്ളില്‍ ഒതുക്കി എല്ലാവരിലും ഭയത്തിന്‍റെയും ആകാംക്ഷയുടെയും തീകോരിയിടുന്ന കാര്‍ത്തിയില്‍ നിന്നും അറിഞ്ഞും അറിയാതെയും എല്ലാവരും അകലം പാലിക്കുന്നു. അത് അവളുടെ ഏകാന്തതയുടെ തീക്ഷ്ണത കൂട്ടുകയാണ്.ആ ഏകാന്തതിയിലെക്കാന് പൊന്നാനിയില്‍ നിന്ന് വ്യാപാരത്തിനെത്തിയ പീത്താടന്‍ മാമൂട്ടി എന്ന കരുത്തനായ പുരുഷന്‍റെ വരവ്. മാമൂട്ടി എന്ന പുരുഷനെ സ്നേഹിക്കുന്നത് കൊണ്ടു മാത്രം തന്‍റെ ഹൈന്ദവ പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് മുസ്ലിം ജീവിതചര്യയുടെ ഉള്‍ത്തളങ്ങളിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടെങ്കിലും സ്വന്തം വേരുകള്‍ അടര്‍ത്തിക്കളയാനാവാത്ത കാര്‍ത്തിയുടെ സാംസ്കാരികവും ആത്മീയവുമായ അതിജീവനം ആണ് 'സൂഫി പറഞ്ഞ കഥ' യുടെ കാതല്‍. കാര്‍ത്തിയുടെ സ്വര്‍ഗീയ വ്യക്തിത്വത്തിന്‍റെ പരിവേഷത്തിന് മുമ്പില്‍ അവളുടെ പ്രിയപ്പെട്ടവന്‍റെ പൌരുഷം പോലും ദുര്‍ബ്ബലമാവുകയാണ്. കാര്‍ത്തിയെന്ന താന്‍പോരിമക്കാരിയായ സുന്ദരിപ്പെണ്‍കുട്ടി പൊന്നാനിക്കടപ്പുറത്തെ ജാറത്തില്‍ സര്‍വ മതസ്ഥരാലും ആരാധിക്കപ്പെടുന്ന ബീവിയായി മാറുതിന്‍റെ കഥയാണ് 'സൂഫി പറഞ്ഞ കഥ' . കേരളത്തിന്‍റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യേണ്ടുന്ന്ന നിരവധി അംശങ്ങള്‍ സൂഫി പറഞ്ഞ കഥയില്‍ ഉണ്ട്. കേരളീയ സംസ്കാരത്തില്‍ ഹിന്ദു മുസ്ലിം മതങ്ങള്‍ക്കുള്ള ഇടങ്ങള്‍.. അവിടുത്തെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും. മത മേധാവിത്തത്തിന്‍റെ പിടിവാശികളിലും ക്രൂരതകളിലും പെട്ടു തകര്‍ന്നു വീഴുന്ന മനുഷ്യ ജീവിതങ്ങള്‍. സ്ത്രീക്കും പുരുഷനും, സ്ത്രീയും പുരുഷനുമായി മാത്രം ജീവിക്കാന്‍ അനുവദിക്കാതെ മതത്തിന്‍റെ വിഭജനരേഖകള്‍ കൊണ്ടു അവരെ വേര്‍തിരിച്ചു നിര്‍ത്തുന്ന സമൂഹം. തുറന്നു പറയാനോ ചര്‍ച്ച ചെയ്യാനോ സാധാരണ ഗതിയില്‍ എല്ലാവരും ധൈര്യപ്പെടാത്ത വിഷയങ്ങള്‍ പറയുവാന്‍ ധൈര്യപ്പെടുന്ന സിനിമയാണ് സൂഫി പറഞ്ഞ കഥ.
പരസ്പരവിരുദ്ധമായ ആശയ സംഹിതകളില്‍ വിശ്വസിക്കുമ്പോഴും സമൂഹത്തിലെ വിവിധ വിഭാഗം ആളുകള്‍, പ്രത്യേകിച്ചും മതവിശ്വാസികള്‍ എതിര്‍പ്പുകളെ അലിയിച്ചു കളഞ്ഞു സൌഹൃദത്തിന്‍റെ ആന്തരീക്ഷത്തിലാണ് ജീവിച്ചിരുന്നത്. അവറു മുസലിയാരെപ്പോലെയുള്ള മികച്ച പാത്രസൃഷ്ടിയിലൂടെ അനാവൃതമാവുന്നത് ഇപ്പോള്‍ തമ്മിലടിക്കുന്ന ജനതകള്‍ കുറച്ചു കാലം മുമ്പുവരെയും പൊതുവിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്നവര്‍ ആണെന്നുള്ള സത്യമാണ് . എല്ലാറ്റിന്‍റെയും അടിയൊഴുക്കായി നില കൊള്ളുന്നത് സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതേതരമായ ആത്മീയതയുടെയും വെളിച്ചമാണ്.
കാര്‍ത്തി എന്ന സുഹ്ര
പൊന്നാനിയില്‍ നിന്ന് വ്യാപാരത്തിനെത്തിയ പീത്താടന്‍ മാമൂട്ടി എന്ന കരുത്തനായ പുരുഷന്‍റെയൊപ്പം പടിയിറങ്ങിപ്പോയ കാര്‍ത്തി മതം മാറി മുസ്ലിം ആകുന്നുവെങ്കിലും അവളുടെ ഉള്ളില്‍ ജ്വലിക്കുന്ന ദേവീ ഭാവത്തിനു മാറ്റം വരുന്നില്ല. ഹിന്ദു ആയാലും മുസ്ലിം ആയാലും പെണ്ണ് പെണ്ണ് തന്നെ ആയിരിക്കണം.താന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ആത്മീയത അവളുടെ സ്വാതന്ത്ര്യം ആണ്. ആണിനും പെണ്ണിനും ഇടയ്ക്കു മതത്തിന്‍റെ വിലക്കുകള്‍ പ്രസക്തമല്ല. മുസ്ലിയാരകം വീടിന്‍റെ വളപ്പില്‍ത്തന്നെ ഭാഗവതിക്ക് ഒരു അമ്പലം പണിയിച്ചു കൊടുക്കുന്ന മമൂട്ടി അവളുടെ സ്വാതന്ത്ര്യത്തെയും സ്ത്രീത്വത്തെയും ആദരിക്കുകയാണ്.പക്ഷെ അപ്പോള്‍ മുതല്‍ മാമൂട്ടിയുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും ( വീട്ടിലും സമൂഹത്തിലും ആരാധനാലയത്തിലും മറ്റെല്ലാ ഇടങ്ങളിലും) അകല്ച്ചയുടെയും ഒറ്റപ്പെടലിന്‍റെയും വിങ്ങലുകള്‍ നിറയുകയാണ്. വര്‍ത്തമാനകാലത്തിന്റെ ആത്മീയവും സാംസ്കാരികവും സാമൂഹ്യവുമായ അടരുകളോടു ബന്ധപ്പെടുത്താന്‍ പാകത്തിലുള്ള കണ്ണികള്‍ സൂഫി പറഞ്ഞ കഥയുടെ പ്രത്യേകതയാണ്. തന്നോടു ബന്ധപ്പെട്ടതെല്ലാം തകര്‍ന്നടിയുകയും ഒടുവില്‍ തകര്‍ച്ച പൂര്‍ത്തിയാവുന്നത്തോടെ അവളുടെ ജീവിതം കടലെടുക്കുകയുമാണ്. പക്ഷെ പിന്നെയും അവള്‍ നില നില്‍ക്കുന്നു. ജനനം മുതല്‍ ഇങ്ങോട്ട് ഓരോ പശ്ചാത്തലത്തിലും വല്ലാതെ കേറി വളര്‍ന്നു നില്‍ക്കുന്ന അത്യസാധാരണമായ പരിവേഷമുള്ള പെണ്ണ് . ഇങ്ങനെ ഒരു കഥാപാത്രം മലയാള സിനിമയില്‍ ത്തന്നെ അപൂര്‍വമാണ്. ആത്മീയതയുടെയും സ്ത്രീത്വതിന്‍റെയും വര്‍ത്തമാനകാല ഉദാഹരണങ്ങളുമായി കാര്‍ത്തി എന്ന കഥാപാത്രത്തെ ബന്ധപ്പെടുത്തുവാന്‍ കഴിയും.
മേലെപ്പുല്ലറ തറവാട്ടിലെ ഏക അവകാശിയായ കാര്‍ത്തിയെന്ന സുന്ദരിയായ നായര്‍ യുവതിയും പോന്നാനിക്കാരനായ കച്ചവടക്കാരന്‍ മാമൂട്ടിയും തമ്മിലുള്ള ഈ പ്രണയകഥയില്‍ ഒന്നര നൂറ്റാണ്ട് മുമ്പുള്ള സാമൂഹികവും സാംസ്കാരികവുമായ കേരളീയ അവസ്ഥകള്‍ ഇതള്‍ വിരിയുന്നു. ശക്തമായ കഥാപാത്രങ്ങള്‍ ആണ് സൂഫിയിലുള്ളത്. ബംഗാളി നടി ശര്‍ബാനി മുഖര്‍ജിയാണ് പെണ്‍കരുത്തിന്‍റെ പ്രതീകമായ കാര്‍ത്തിയെ അവതരിപ്പിക്കുന്നത്. മാമൂട്ടിയായി രംഗത്തെത്തുന്നത് പുതുമുഖം പ്രകാശ് ബാരെയാണ്. മികച്ച നടനുള്ള അന്താരാഷ്ട്രപുരസ്കാരം നേടിയിട്ടുള്ള തമ്പി ആന്റണി ശങ്കുമെനോനായി അഭിനയിക്കുന്നു. ജഗതി ശ്രീകുമാരി ന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ അവറു മുസലിയാര്‍. ഇന്ദ്രന്‍സ്, വത്സല മേനോന്‍, ഗീതാവിജയന്‍, രമാദേവി, മുല്ലനേഴി, ഇര്‍ഷാദ്, സുനിത നെടുങ്ങാടി മുതലായ പ്രതിഭകളും ഉജ്ജ്വലമായ പ്രകടനം കാഴ്ചവയ്ക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രണയ കഥ.
സൂഫി പറഞ്ഞ കഥ ഒരു പീര്യഡ് ഫിലിം ആണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങള്‍ ആണ് കഥയുടെ കാലഘട്ടം. അന്നത്തെ സാമൂഹ്യസാംസ്കാരിക പരിതസ്ഥിതികളുടെ സത്യസന്ധമായ ആവിഷ്കാരത്തിനാണ് മുന്‍തൂക്കം. ദേശം അധികാരിയായ മേലെപ്പുല്ലാര തറവാട്ടിലെ ശങ്കു മേനോന്‍ തന്‍റെ മരുമകള്‍ കാര്‍ത്യായനിയിലൂടെ വംശം അന്യം നില്ക്കാതെ തുടരുമെന്ന് സന്തോഷിക്കുന്നുവെങ്കിലും അവള്‍ ഒരു മുസ്ലീം യുവാവിന്‍റെ ഒപ്പം ഇറങ്ങിപ്പോകുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ തറവാടിനെ നശിപ്പിക്കുന്നു.
മാമൂട്ടിയെന്ന കരുത്തനായ ആണിന്‍റെ സാന്നിധ്യത്തില്‍ അതു വരെയുള്ള എല്ലാ വിലക്കുകളും മറക്കുന്ന കാര്ത്തി - അവള്‍ തറവാടിന്‍റെ കുലദേവതയായ ദേവിയുടെ ചൈതന്യമാണ്. ആ ചൈതന്യമാണ് ദേശം വിട്ടു പോയത്. പൊന്നാനിയിലെത്തി മതം മാറി സുഹ്റ ആയെങ്കിലും അവളുടെ മനസ്സ് നിറയെ ദേവീചൈതന്യം ആയിരുന്നു. മാമൂട്ടിയുടെ തറവാട്ടു പാരമ്പര്യം ദേവീഭക്തരായ ഒരു കുലത്തിന്‍റെതായിരുന്നു എന്നു തിരിച്ചറിയുന്ന കാര്‍ത്തിക്ക് മുസ്ലിയാരകം വീട്ടിന്‍റെ പരിസരത്തു തന്നെ അമ്പലം പണിതു കൊടുക്കുകയാണ് മാമൂട്ടിയെന്ന തനി പൊന്നാനിക്കാരന്‍ .പക്ഷെ അത്തരം സ്വാതന്ത്ര്യങ്ങളെ നിശിതമായി നേരിടുന്ന മത മേധാവിത്തത്തിനു മുന്നില്‍ മാമൂട്ടിയുടെസാമൂഹ്യ ബന്ധങ്ങളും സൌഹൃദങ്ങളും കുടുംബബന്ധങ്ങളും ശിഥിലമാവുകയാണ് . പ്രണയസാക്ഷാത്ക്കാരത്തിനായും കാര്‍ത്തിയുടെ വിശ്വാസ സംരക്ഷണത്തിനായും സ്വന്തം ജീവന്‍ തന്നെ വിലയയായി കൊടുക്കേണ്ടി വരുന്ന മാമൂട്ടിയുടെ ധര്‍മസങ്കടങ്ങള്‍ മനസ്സിലാക്കുവാന്‍ കാര്‍ത്തിക്ക് മാത്രമേ കഴിയുന്നുള്ളൂ. അന്യമായിക്കൊന്ടിരുന്ന സാമൂഹ്യബന്ധങ്ങള്‍ വീണ്ടെടുക്കുവാനോ കാര്‍ത്തിയുമായുള്ള പ്രണയം അതിന്റെ തീക്ഷ്ണതയില്‍ തുടരുവാനോ കഴിയാതെ സ്വവര്‍ഗ്ഗരതിയുടെ മേച്ചില്‍പുറങ്ങളില്‍ അഭയം കണ്ടെത്തുന്ന മാമൂട്ടിയുടെ മനസ്സിലെ കടലിളക്കങ്ങള്‍ കാര്‍ത്തി നന്നായി മനസ്സിലാക്കുന്നുണ്ട്.
കാര്‍ത്തിയുടെ ജനനം മുതല്‍ അവള്‍ കടല്ക്കരയിലെ ജാറത്തിലെ സര്‍വ്വമതാരാധ്യയായ ബീവി ആവുന്നതു വരെയുള്ള കാലഘട്ടം സൂഫി പറഞ്ഞ കഥയില്‍ ആവിഷ്കരിക്കപ്പെടുന്നു . പ്രണയത്തിന്റെ തീക്ഷ്ണതയും മതപ്പോരിന്‍റെ ദുരന്തവും ഒടുവില്‍ സര്‍വ്വമതക്കാരാലും ആരാധ്യയായ ബീവിയായി കാര്‍ത്തി പരിണമിക്കുന്നതുമായ സംഭവങ്ങള്‍ സാമൂഹ്യവും സാംസ്കാരികവുമായ അവസ്ഥകളുടെ പുതിയ തലങ്ങള്‍ ചിത്രത്തിന് നല്കുന്നുണ്ട്,
സൂഫി പറഞ്ഞ കഥ യുടെ കാലികപ്രസക്തി
കേരളത്തിന്‍റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യേണ്ടുന്ന്ന നിരവധി അംശങ്ങള്‍ സൂഫി പറഞ്ഞ കഥയില്‍ ഉണ്ട്. കേരളീയ സംസ്കാരത്തില്‍ ഹിന്ദു മുസ്ലിം മതങ്ങള്‍ക്കുള്ള ഇടങ്ങള്‍.. അവിടുത്തെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും .മതത്തിന്‍റെ ചട്ടക്കൂടുകളില്‍ ഒതുങ്ങാത്ത ആത്മീയതയുടെ നിരവധി തലങ്ങള്‍. മത മേധാവിത്തത്തിന്‍റെ പിടിവാശികളിലും ക്രൂരതകളിലും പെട്ടു തകര്‍ന്നു വീഴുന്ന മനുഷ്യ ജീവിതങ്ങള്‍. സ്ത്രീക്കും പുരുഷനും, സ്ത്രീയും പുരുഷനുമായി മാത്രം ജീവിക്കാന്‍ അനുവദിക്കാതെ മതത്തിന്‍റെ വിഭജനരേഖകള്‍ കൊണ്ടു അവരെ വേര്‍തിരിച്ചു നിര്‍ത്തുന്ന സമൂഹം.
തുറന്നു പറയാനോ ചര്‍ച്ച ചെയ്യാനോ സാധാരണ ഗതിയില്‍ എല്ലാവരും ധൈര്യപ്പെടാത്ത വിഷയങ്ങള്‍ പറയുവാന്‍ ധൈര്യപ്പെടുന്ന സിനിമയാണ് സൂഫി പറഞ്ഞ കഥ. ലൈംഗികതയെ ക്കുറിച്ചുള്ള മുന്‍വിധികളെ ഒക്കെ ചോദ്യം ചെയ്യുന്ന ഒരു സിനിമയാണ് സൂഫി പറഞ്ഞ കഥ. അമ്മാവന് മരുമകളോടുള്ളതും തിരിച്ചും ഉള്ള അഭിനിവേശങ്ങള്‍. അതിനെ ഉള്ളില്‍ അഗ്നിയായി പേറുന്ന അവരുടെ സ്വയം കല്പിച്ച വിലക്കുകള്‍. സ്വവര്‍ഗരതിയും, രതിയും മതവും ചേര്‍ന്ന് മനുഷ്യഹൃദയങ്ങളില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും ഒക്കെ തുറന്നു ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമാണ് സൂഫി പറഞ്ഞ കഥ.
പൂര്‍വവിശ്വാസത്തിന്‍റെ ആഴത്തിലുള്ള വേരുകള്‍
ദേവീ സങ്കല്‍പ്പവുമായി താദാത്മ്യം പ്രാപിക്കുകയും മതപരിവര്‍ത്തനത്തിനു ശേഷവും തന്റെ പൂര്‍വ വിശ്വാസത്തിന്‍റെ ആഴത്തിലുള്ള വേരുകള്‍ ജീവിതത്തിനു പച്ചപ്പു നല്‍കുവാന്‍ പ്രാപ്തമാണെന്ന് കരുതുന്ന കാര്‍ത്തി യെന്ന കഥാപാത്രം മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സ്ത്രീ സങ്കല്പത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. കാര്‍ത്തി യുടെ സ്വകാര്യ ആത്മീയതയെ നിരുത്സാഹപ്പെടുത്താതെ മതനിബന്ധനകളുടെ അര്‍ത്ഥ ശൂന്യതകളെ നിസ്സംഗനായി അവഗണിക്കുന്ന മാമൂട്ടിയെന്ന പുരുഷന്‍ . സ്ത്രീയും പുരുഷനും മാത്രമുള്ള ലോകത്തേക്ക് ഇടിച്ചു കയറി അവരുടെ ജീവിതം തകര്‍ത്തു കളയുന്ന മതത്തിന്റെ കറുത്ത കൈകള്‍.
എത്ര പരിവര്‍ത്തനം ചെയ്താലും സ്വത്വത്തിന്റെ പ്രകാശത്തെ കെടുത്തിക്കളയുവാന്‍ മതത്തിന് കഴിയില്ല. സങ്കീര്‍ണമായ ചില സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം സൂഫി പറഞ്ഞ കഥയില്‍ ഉണ്ട്. ദൈവത്തിനും മനുഷ്യനും ഇടയില്‍ കയറി നിന്ന് ചെകുത്താനെപ്പോലെ വഴി തെറ്റിക്കുന്ന ഒന്നായി പരിണമിച്ചു പോകുന്ന അധികാര കേന്ദ്രങ്ങളാണ് മതങ്ങളെ നയിക്കുന്നതെന്ന് അടിവരയിട്ടു പറയുന്ന കഥയാണിത് .
ആള്‍ദൈവങ്ങളെ ആരാധിക്കുന്നപുതിയ തലമുറ. ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളായി മാറുന്നു, മതം ഏതായാലും അതിന്‍റെ അധികാര ത്തെയും അതിരുകളെയും ഭേദിക്കുന്ന പെണ്‍കരുത്ത് മരണാനന്തരം ആരാധിപ്പെടുകയാണ് . മതത്തിന്‍റെ കരങ്ങള്‍ തന്നെയാണ് കാര്‍ത്തിയുടെ ജീവിതം പിഴുതെടുത്തത് . പക്ഷെ ഇരുമതക്കര്‍ക്കും അനഭിമതയായിരുന്ന അവള്‍ മരണാനന്തരം എല്ലാ മതക്കാര്‍ക്കും ആരാധ്യ ആയിത്തീരുകയാണ് . കടപ്പുറത്ത് അദ്ഭുതങ്ങളുടെ കഥകളുമായി പൊന്തി വന്ന, അവളുടെ ശവകുടീരത്തില്‍ ആരാധകരുടെ തിരക്കാണ്. എല്ലാര്‍ക്കും മനസ്സമാധാനം നല്‍കാന്‍ ബീവിക്ക് ശക്തിയുണ്ടെന്നാണ് വിശ്വാസം.
പുരുഷന്‍റെ ശക്തി സ്ത്രീ തന്നെയാണ്. അതിനെതിരു നില്‍ക്കുന്നവരെ സ്ത്രീ സംഹരിക്കുന്നു, മാമൂട്ടിയുടെ ശക്തിയായിരുന്ന കാര്‍ത്തി.... അമീര്‍ എന്ന കൌമാരക്കാരനുമായി മാമുമൂട്ടി ലൈംഗികമായി ആകര്‍ഷിക്കപ്പെടുന്നത്തോടെ മാമൂട്ടിക്ക് കാര്‍ത്തിയോട് വിരക്തി തോന്നുകയാണ്. സമലൈംഗികതയുടെ ഈ അദ്ധ്യായം മാമൂട്ടിയുടെ സാമൂഹികവും വ്യക്തിപരവും ആയ ഉള്‍വലിയലിനു കാരണമാകുന്നു. മാമുട്ടിയുടെ അകല്‍ച്ച സഹിക്കാന്‍ ആവാത്ത കാര്‍ത്തിയിലെ രുദ്ര ഉണരുകയാണ്. ഹെന്‍ട്രി സായിപ്പിനെ കാണാന്‍ പോയി കെണിയില്‍ അകപ്പെട്ടു തിരികെ വരാതിരുന്ന മാമുട്ടിയെ തേടുന്ന കാര്‍ത്തി അമീറിനെയും കൊണ്ട് പ്രതികാര ദുര്‍ഗ്ഗയായി മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു . മാമൂട്ടിയെ വകവരുത്തിയവരുടെ വഞ്ചി മുക്കി അവരെ കൊല്ലുന്നതും അവളിലെ പ്രതികാര ദുര്‍ഗ്ഗ തന്നെയാണ് , കടലില്‍ അകപ്പെട്ടു പോയ മുക്കുവരെ അദ്ഭുതകരമായി രക്ഷപ്പെടുത്തുന്നതും അവള്‍ തന്നെയാണ്. അവളുടെ ജഡം കരക്കടിഞ്ഞിടത്ത് അദ്ഭുതങ്ങള്‍ അവസാനിക്കുന്നില്ല, അങ്ങനെ അവിടേം എല്ലാവരുടെയും ആരാധനാ കേന്ദ്രമായി. അവളുടെ ചരിതം ആരാധനയുടെയും ഭക്തിയുടെയും ഗന്ധത്തിലൂടെ ജനങ്ങള്‍ നുകരുകയാണ്.
മലയാള സിനിമയില്‍ ഏറെയൊന്നും വിഷയമായിട്ടുല്ലതല്ല സ്വവര്‍ഗ പ്രണയം, തന്‍റെ സ്വകാര്യ ജീവിതത്തിന്‍റെയും സാമൂഹ്യ ജീവിതത്തിന്റെയും ഇടങ്ങളില്‍ കയറിക്കൂടിയ ഇരുട്ടിനെ മാമൂട്ടി പ്രതിരോധിച്ചത് സ്വവര്‍ഗപ്രണയത്തിലൂടെയാണ് . പക്ഷെ അതിന്‍റെ കയത്തില്‍ നിന്നും മാമൂട്ടിയെ വീണ്ടെടുക്കാന്‍ കാര്‍ത്തിക്ക് കഴിയും മുമ്പുതന്നെ അയാളെ എന്നേക്കുമായി അവള്‍ക്കു നഷ്ടമാവുന്നു . തന്നോടു ബന്ധപ്പെട്ടതെല്ലാം തകര്‍ന്നടിയുകയും ഒടുവില്‍ തകര്‍ച്ച പൂര്‍ത്തിയാവുന്നത്തോടെ അവളുടെ ജീവിതം കടലെടുക്കുകയുമാണ്. പക്ഷെ പിന്നെയും അവള്‍ നില നില്‍ക്കുന്നു.
ജനനം മുതല്‍ ഇങ്ങോട്ട് ഓരോ പശ്ചാത്തലത്തിലും വല്ലാതെ കേറി വളര്‍ന്നു നില്‍ക്കുന്ന അത്യസാധാരണമായ പരിവേഷമുള്ള പെണ്ണ് . ഇങ്ങനെ ഒരു കഥാപാത്രം മലയാള സിനിമയില്‍ ത്തന്നെ അപൂര്‍വമാണ്, ..എല്ലാം സംഹരിച്ചും സ്വത്വം നില നിര്‍ത്തുവാന്‍ ശേഷിയുള്ളവളാണ് കാര്‍ത്തി. മരുമക്കത്തായത്തറവാടുകളുടെ ഉയര്‍ച്ചയും താഴ്ചയും...ബ്രിട്ടീഷ് കോളനിവാഴ്ചയുടെ അഹങ്കാര പൂരിതവും അശ്ലീലവുമായ സാന്നിധ്യം, അതിന്റെ ശല്യങ്ങള്‍ ...ഇതൊക്കെ സൂഫി പറഞ്ഞ കഥ ചര്‍ച്ച ചെയ്യുന്നു.
സൂഫി പറഞ്ഞ കഥ എന്നനോവല്‍
ഭാഷ കൊണ്ടും ആഖ്യാനരീതി കൊണ്ടും മലയാളിയെ മോഹിപ്പിച്ച കൃതിയാണ് സൂഫി പറഞ്ഞ കഥ. വാക്കുകളിലൂടെ വലിയൊരു ചിത്ര സഞ്ചയം വായനക്കാരുടെ മനസ്സിന്‍റെ ആഴങ്ങളില്‍ പതിപ്പിക്കുവാന്‍ കെ.പി.രാമനുണ്ണിയുടെ ശൈലിക്ക് സാധ്യമായിട്ടുന്ടു. ഈ കൃതിയുടെ ചലച്ചിത്രസാധ്യത തിരിച്ചറിയുവാന്‍ ഇതിന്‍റെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും കഴിഞ്ഞുഎന്നുള്ളത് അഭിനന്ദനീയമാണ്. ഇസങ്ങള്‍ക്കും മതങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും അപ്പുറം ഒരുമയുടെയും സമന്വയത്തിന്‍റെയും ദര്‍ശനങ്ങള്‍ ആണ് ഈ കൃതി മുന്നോട്ടു വയ്ക്കുന്നത്.
കേരളത്തിന്‍റെ മാത്രമല്ല ഇന്ത്യയുടെ തന്നെ വര്‍ത്തമാനകാലപരിതസ്ഥിതിയില്‍ ഏറെ പ്രസക്തിയുള്ള ഒരു വിഷയം ആണ് സൂഫി പറഞ്ഞ കഥയുടേത് . മതവും സാമൂഹ്യബന്ധങ്ങളും സംസ്ക്കാരങ്ങളും കലരുമ്പോള്‍ വ്യക്തികളുടെ മനസ്സില്‍ രൂപപ്പെടുന്ന കടലിന്‍റെ ഭാവങ്ങളാണ് ഈ കഥയില്‍ ഉള്ളത് . എത്ര മതം മാറിയാലും സ്വത്വത്തില്‍ നിന്നു മായ്ച്ചു കളയുവാന്‍ ആവാത്ത പാരമ്പര്യത്തെയും അതിന്‍റെ സ്വാധീനങ്ങളെയും എങ്ങനെ രണ്ടു ദശകങ്ങള്‍ക്കു മുമ്പ് കലാകൌമുദി വാരികയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ ചര്‍ച്ചാവിഷയം ആയ നോവലാണ് സൂഫി പറഞ്ഞ കഥ. കേരള സാഹിത്യ അക്കദമി യുടെ അവാര്‍ഡു നേടിയ സൂഫി പറഞ്ഞ കഥ ഇംഗ്ലീഷും ഫ്രെഞ്ചും കൂടാതെ പത്തോളം ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് . അടിസ്ഥാനപരമായി 'മാതൃസ്തുതീപരമായ കൃതി ' എന്ന് നോവലിസ്റ്റ് കെ.പി .രാമനുണ്ണിതന്നെ സൂഫി പറഞ്ഞ കഥ യെപ്പറ്റി പറഞ്ഞിട്ടുണ്ട്. ദേവിയും ബീവിയും ഒരേ ബിംബം തന്നെയെന്ന് സ്ഥാപിക്കുന്ന കൃതിയാണിത്.
പുഴയുടെ ഇക്കരെയും അക്കരെയും ഉള്ള രണ്ടു ദേശങ്ങളിലെ വിഭിന്ന സംസ്ക്കാരങ്ങളുടെ ഇടപഴകലുകളും വിനിമയങ്ങളും സമൂഹത്തില്‍ വിതയ്ക്കുന്ന മാറ്റത്തിന്റെ വിത്തുകള്‍. നല്ലതും തീയതുമായ ഫലങ്ങള്‍. ദേശ ചരിത്രവും മിത്തുകളും മതപരവും മതാതീതവുമായ ആത്മീയതയുടെ അടരുകളും ഈ കഥയില്‍ ഇഴുകി ചേര്‍ന്ന് കിടക്കുന്നു.
ടിപ്പുവിനു ശേഷം ബ്രിട്ടീഷുകാരുടെ അധീനതയില്‍ ആയ മലബാറിന്‍റെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ അരങ്ങേറി മറയുന്ന അപൂര്‍വ്വമായ ജീവിത നാടകങ്ങളുടെ നിഴലും വെളിച്ചവുമാണ്കെ.പി.രാമനുണ്ണി വാങ്ങ്മയ ചിത്രങ്ങളിലൂടെ ആവിഷ്കരിച്ചത്. വേരറ്റു പോകുന്ന മരുമക്കത്തായ തറവാടുകള്‍. മതവും അധികാരവും തമ്മിലുള്ള ബാന്ധവങ്ങള്‍. മത പരിവര്‍ത്തനത്തിന്‍റെ ആത്മീയമായ അടിയൊഴുക്കുകള്‍.... മതാതീത ആത്മീയതയെ വക വെച്ചു കൊടുക്കാത്ത സമൂഹമനസ്സിന്‍റെ തരിശുനിലങ്ങളില്‍ ഉറന്നു വറ്റുന്ന നീരൊഴുക്കുകള്‍ ......
കാമത്തിന്‍റെയുംആത്മീയതയുടെയും അതിര്‍വരമ്പുകള്‍
മേലെപ്പുല്ലാര തറവാട് അന്യം നിന്നു പോകാറായപ്പോള്‍ പ്രതീക്ഷകള്‍ തെളിയിച്ചു കൊണ്ടു പിറന്നു വീണ പെണ്‍കുട്ടിയാണ് കാര്‍ത്തി . കാര്ത്തിയിലൂടെ തറവാടിന്‍റെ ഭാഗധേയം നിലനില്ക്കുകയല്ല, നശിക്കുകയാണെന്ന് മുന്‍ കൂട്ടി അറിയുന്ന ശങ്കു മാമന്‍. താന്‍പോരിമ ഉള്ള പെണ്ണായി വളര്‍ന്നു ശാന്തിയും രൌദ്രതയും ഉള്ളില്‍ ഒതുക്കി എല്ലാവരിലും ഭയത്തിന്‍റെയും ആകാംക്ഷയുടെയും തീകോരിയിടുന്ന കാര്‍ത്തി. . തറവാട്ടിലെ ഭരദേവതയുമായി താദാത്മ്യം പ്രാപിച്ച കാര്‍ത്തിയുടെ സാമീപ്യത്തില്‍ തറവാട്ടു കാരണവര്‍ ശങ്കു മാമനും ഭയപ്പെട്ടു തുടങ്ങി. കാമത്തിന്‍റെയും ആത്മീയതയുടെയും അതിര്‍വരമ്പുകളില്‍ വല്ലാത്തൊരു പരിവേഷവുമായി സൂഫി പറഞ്ഞ കഥയില്‍ എമ്പാടും കാര്‍ത്തി നിറഞ്ഞു നില്ക്കുകയാണ് .
പൊന്നാനിയില്‍ നിന്ന് വ്യാപാരത്തിനെത്തിയ പീത്താടന്‍ മാമൂട്ടി എന്ന കരുത്തനായ പുരുഷന്‍റെയൊപ്പം പടിയിറങ്ങിപ്പോയ കാര്‍ത്തി മതം മാറി മുസ്ലിം ആകുന്നുവെങ്കിലും അവളുടെ ഉള്ളില്‍ ജ്വലിക്കുന്ന ദേവീ ഭാവത്തിനു മാറ്റം വരുന്നില്ല. ഹിന്ദു ആയാലും മുസ്ലിം ആയാലും പെണ്ണ് പെണ്ണ് തന്നെ ആയിരിക്കണം.താന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ആത്മീയത അവളുടെ സ്വാതന്ത്ര്യം ആണ്. ആണിനും പെണ്ണിനും ഇടയ്ക്കു മതത്തിന്‍റെ വിലക്കുകള്‍ പ്രസക്തമല്ല. മുസ്ലിയാരകം വീടിന്‍റെ വളപ്പില്‍ത്തന്നെ ഭാഗവതിക്ക് ഒരു അമ്പലം പണിയിച്ചു കൊടുക്കുന്ന മമൂട്ടി അവളുടെ സ്വാതന്ത്ര്യത്തെയും സ്ത്രീത്വത്തെയും ആദരിക്കുകയാണ്.പക്ഷെ അപ്പോള്‍ മുതല്‍ മാമൂട്ടിയുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും ( വീട്ടിലും സമൂഹത്തിലും ആരാധനാലയത്തിലും മറ്റെല്ലാ ഇടങ്ങളിലും ) അകല്ച്ചയുടെയും ഒറ്റപ്പെടലിന്‍റെയും വിങ്ങലുകള്‍ നിറയുകയാണ്. വര്‍ത്തമാനകാലത്തിന്റെ ആത്മീയവും സാംസ്കാരികവും സാമൂഹ്യവുമായ അടരുകളോടു ബന്ധപ്പെടുത്താന്‍ പാകത്തിലുള്ള കണ്ണികള്‍ സൂഫി പറഞ്ഞ കഥയുടെ പ്രത്യേകതയാണ്. ആത്മീയതയുടെയും സ്ത്രീത്വതിന്‍റെയും വര്‍ത്തമാനകാല ഉദാഹരണങ്ങളുമായി കാര്‍ത്തി എന്ന കഥാപാത്രത്തെ ബന്ധപ്പെടുത്തുവാന്‍ കഴിയും.
പ്രിയനന്ദനന്‍റെ സിനിമ
2006 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രിയനന്ദനന്‍റെ മൂന്നാമത്തെ സിനിമയാണ് സൂഫി പറഞ്ഞ കഥ . മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തത പുലര്‍ത്തുന്ന ചടുലമായ ശൈലിയാണ് ഇത്തവണ പ്രിയനന്ദനന്‍ പരീക്ഷിക്കുന്നത്. കഥയുടെയും കലയുടെയും സാങ്കേതികത്തികവി ന്‍റെയും കൃത്യമായ ഒരുഅനുപാതത്തില്‍ ആണ് സൂഫി പറഞ്ഞ കഥയെ പ്രിയനന്ദനന്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പാട്ടുകളും സംഘട്ടനരങ്ങങ്ങളും തന്‍റെ ചിത്രത്തില്‍ പ്രിയനന്ദനന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
തമ്പി ആന്റണിയുടെ ശങ്കു മേനോന്‍
ഹോളിവുഡ്ഡിലെ മലയാളി മുഖം - തമ്പി ആന്റണി. ഫിലിം ഫെസ്റിവലില്‍ മികച്ച നടനുള്ള അവാര്ഡ് ലഭിച്ച അനുഗൃഹീത നടനാണ്, സൂഫി പറഞ്ഞ കഥയുടെനെടുംതൂണായ ശങ്കു മേനോനെ അവതരിപ്പിക്കുന്നതു തമ്പി ആന്റണിയാണ്. സൂഫി പറഞ്ഞ കഥ എന്ന നോവല്‍ വായിച്ചപ്പോള്‍ മുതല്‍ ശങ്കു മേനോന്‍ എന്ന കഥാപാത്രം ഉള്ളില്‍ കിടന്നു തിളയ്ക്കാന്‍ തുടങ്ങിയതാണ്. ആ കഥാപാത്രത്തെ തമ്പി ആന്റണി തന്നെയാണ് ചെയ്യേണ്ടതെന്ന് രാമനുണ്ണിയും പ്രകാശ് ബാരെയും ഉറപ്പിച്ചിരുന്നു കവിയും കഥാകാരനും നടനും നിര്‍മ്മാതാവും ഒക്കെ ആയ ഈ സിവില്‍ എന്‍ജിനീയര്‍ നിരവധി മലയാളചിത്രങ്ങളില്‍ അഭിനയിക്കുകയും ചില ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട് . ബിയോണ്ട് ദി സോള്‍ എന്ന പേരില്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഹോളിവൂഡ് ചിത്രത്തിലെ ആത്മീയ പരിവേഷമുള്ള കഥാപാത്രതെക്കാള്‍ പ്രതീക്ഷയുള്ള വേഷം ആണ് ശങ്കുമേ നോനെന്നു തമ്പി ആന്റണി പറയുന്നു, ഇത് പോലൊരു വേഷം ചെയ്യാന്‍ പറ്റുന്നത് വല്ലപ്പോഴും ലഭിക്കുന്ന ഭാഗ്യം ആണെന്ന് അദ്ദേഹം കരുതുന്നു. അഭിനയസാധ്യത ഏറെയുള്ള നല്ല വേഷങ്ങള്‍ മാത്രം തെരഞ്ഞെടുക്കുന്ന തമ്പി ആന്റണി മലയാളത്തില്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍ ഏറ്റവും മികച്ചതായിരിക്കും 'സൂഫി പറഞ്ഞ കഥ'യിലെ ശങ്കു മാമന്‍റെത്, സംഘര്‍ഷങ്ങളുടെയും ധര്‍മ്മസങ്കടങ്ങളുടെയും പ്രതീകമായ ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ തന്‍റെ ശരീരഭാഷ ആകെത്തന്നെ മാറ്റേണ്ടി വന്നു തമ്പി ആന്റണിക്ക് . ഇത്രയും കാലം താടി വച്ചഭിനയിച്ച തമ്പി ആന്റണി സൂഫി പറഞ്ഞ കഥയ്ക്കു വേണ്ടി ക്ലീന്‍ ഷേവ് ചെയ്തു.
തമ്പി ആന്റണി താടി വടിച്ചാല്‍ മലയാളസിനിമയ്ക്ക് എന്ത് ? ഒന്നുമില്ല എന്ന് പറയാന്‍ വരട്ടെ. താടി വളര്‍ത്താന്‍ തുടങ്ങിയതില്‍ പിന്നെ രണ്ടാമത്തെ തവണയാണ് തമ്പി ആന്റണി താടി വടിക്കുന്നത്. ആദ്യത്തെ തവണ താടി വടിച്ചപ്പോള്‍ ചെറിയ കുട്ടിയായിരുന്ന മകള്‍ കണ്ടു പേടിച്ചു കരഞ്ഞു. പിന്നെ താടി വടിച്ചിട്ടില്ല. താടി ഇല്ലാത്ത ഒരു തമ്പി ആന്റണി യെ സങ്കല്പ്പിക്കുക പ്രയാസം. പളുങ്കിലെ കവിയുടെ വേഷം ആണ് തമ്പി ആന്റണി തനി വേഷത്തില്‍ താടിയും മുടിയുമായി അവസാനം അഭിനയിച്ച കഥാപാത്രം. കല്‍ക്കത്ത ന്യൂസ് നു ശേഷം തല മൊട്ടയടിക്കുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്ന കാലത്താണ് പ്രിയനന്ദനന്‍ തല മൊട്ടയടിക്കുന്നതും പിറ്റേന്ന് അദ്ദേഹത്തിന്റെ പുലിജന്മം ദേശീയ അവാര്‍ഡ് നേടുന്നതും. എന്നാല്‍ പിന്നെ പ്രിയ ദര്‍ശനന് ഒരു പടം കൊടുക്കാം എന്ന് തമ്പി ആന്റണി തീരുമാനിക്കുന്നു. സൂഫി പറഞ്ഞ കഥ സിനിമയാക്കാമെന്നു തീരുമാനിക്കുന്നു. പിന്നെ കാര്യങ്ങള്‍ പട പടാന്ന് നടന്നു. . സുഹൃത്ത് പ്രകാശ് ബാരെ നിര്‍മ്മാണം ഏറ്റെടുക്കുന്നു.രാമനുണ്ണിയെ വരുത്തുന്നു. തിരക്കഥ തയ്യാറാവുന്നു ശങ്കുമാമന്‍ എന്ന പ്രതാന കഥാപാത്രത്തെ തമ്പി ആന്റണി ചെയ്യാമെന്ന് തീരുമാനിക്കുന്നു. പ്രകാശ് തന്നെ മാമുട്ടിയുടെ വേഷം ചെയ്താല്‍ മതിയെന്ന് കഥാകൃത്ത് രാമനുണ്ണി താടി തടവിക്കൊണ്ട് പറയുന്നു . നായകന്‍ ആയ മാമുട്ടിയുടെ വേഷം ചെയ്യാനായി പ്രകാശ് താടി വളര്‍ത്തുന്നു. സെറ്റില്‍ തമ്പി ആന്റണി യുടെ പുതിയ മുഖം. ക്ലീന്‍ ഷേവ് ചെയ്ത മുഖം. വരിക്കാശ്ശേരി മനയുടെ പൂമുഖത്ത് തമ്പി ആന്റണി സൂഫി പറഞ്ഞ കഥയുടെ ഷൂട്ടിംഗ് നു വേട്ണ്ടി ഇരിക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ അവിടുത്തെ കാരണവര്‍ ആണെന്നെ തോന്നു. വരിക്കാശ്ശേരി മനയിലെ ഷൂട്ടിംഗ് തീരുന്നതിന്റെ പിറ്റേന്ന് അമ്പലപ്പാറ കല്ലുവഴിയിലെ മുസലിയാര്‍ വീട്ടില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ആണ് തമ്പി ആന്റണി യുടെ കുടുംബം വന്നത്. അവര്‍ക്ക് അത്ഭുതം. ഭാര്യയും മക്കളും തമ്പി ആന്റണി യുടെ താടിയില്ലാത്ത മുഖത്ത് കൌതുകത്തോടെ വിരല്‍ ഓടിച്ചു. എത്രയോ കാലമായി അവര്‍ 'കാണാത്ത ' മുഖം ആണത്.
അപ്പോഴാണ് എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചത്. തമ്പി ആന്റണി യുടെ മകന്‍ കായല്‍ താടി വളര്‍ത്തി തുടങ്ങിയിരിക്കുന്നു .പക്ഷെ രസം അതല്ല. ഷൂട്ടിംഗ് കഴിഞ്ഞു അമേരിക്കയിലെത്ങിയപ്പോള്‍ അവിടെ എമ്മിഗ്രഷന്‍ അധികാരികള്‍ തമ്പി ആന്റണി യെ അമേരിക്കയിലേക്ക് കയറ്റാന്‍ വിസമ്മതിച്ചു. പാസ്പോര്‍ട്ടില്‍ ഫോട്ടോ വെരി ആണല്ലോ - കാലങ്ങലായ്തി താടി യുള്ള തമ്പി ആന്റണി. ഈ കക്ഷി താടി വടിക്കാന്‍ കാരണം എന്താണെന്ന് അധികൃതര്‍ക്ക് സംശയം. ഒടുവില്‍ രക്ഷക്കെത്തിയത് ഹോളി വുഡ് നടന്‍ ആണെന്നുള്ള ഐഡന്റിറ്റി കാര്‍ഡും, സൂഫി പറഞ്ഞ കഥയുടെ വെബ് സൈറ്റും ആണ്. തമ്പി ആന്റണി താടി എടുത്തത് മലയാള സിനിമക്കു എത്രമാത്രം പ്രയോജനകരമാണെന്ന് സൂഫി പറഞ്ഞ കഥ റിലീസ് ആവുമ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് ബോധ്യമാവുമെന്നു തീര്‍ച്ച യാണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാ പാത്രങ്ങളില്‍ ഒന്നാണ് സൂഫി പറഞ്ഞ കഥ യിലെ ശങ്കുംമാമന്‍. സുഫി പറഞ്ഞ കഥ പൂര്‍ത്തിയായതിനു ശേഷമാണ് ഭ്രാമാരത്തിലെ വേഷം തമ്പി ആന്റണി ചെയ്തത്.അതിനു ശേഷം സിലിക്കണ്‍ മീഡിയ ക്ക് വേണ്ടി പ്രകാശ് ബാരെ തന്നെ നിര്‍മിച്ച ജാനകി എന്ന സിനിമയിലും അദ്ദേഹത്തിന് മികച്ച ഒരു കഥാപാത്രത്തെയാണ് കിട്ടിയത്. മലയാള സിനിമക്കു അഭിനയത്തിന്റെ പുതിയ മേഖലകള്‍ തുറന്നു കൊടുക്കാന്‍ തമ്പി ആന്റണി ക്ക് കഴിയുമെന്ന് തീര്‍ച്ചയാണ്.
അവറ് മുസലിയാരായി ജഗതി ശ്രീകുമാര്‍
ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം മതപരിവര്‍ത്തനത്തിന്‍റെ അടയാളങ്ങള്‍ മായാതെ കിടക്കുന്ന ബ്രിട്ടിഷ് മലബാറിന്‍റെ മണ്ണില്‍ ജീവിക്കുന്ന കഥാപാത്രങ്ങളില്‍ ഒരാളാണ് പൊന്നാനിയിലെ അവറ് മുസലിയാര്‍, കാര്‍ത്തിയെ സുഹ്റയായി മത പ വര്‍ത്താനം ചെയ്യുന്നതില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നത് അവറ് മുസലിയാര്‍ ആണ്. മാമുട്ടിയുടെ വീട്ടുവളപ്പില്‍ നിന്ന് ഭഗവതീവിഗ്രഹം ലഭിക്കുന്നതിനു ശേഷം അവറ് മുസലിയാര്‍ക്ക് കൈവരുന്ന പൂര്‍വകാലസ്മൃതികളിലെ ഹൈന്ദവപരിവേഷവും അതിന്‍റെ ഇളകിയാട്ടവും തന്മയത്വത്തോടെ ജഗതി അവതരപ്പിക്കുന്നുണ്ട്. തന്‍റെ പൂര്‍വസ്വത്വത്തെ കുടഞ്ഞു കളയാന്‍ ആവാതെ ധര്‍മ്മസങ്കടത്തില്‍ അകപ്പെട്ടു പോവുന്ന അവറ് മുസലിയാര്‍ എന്ന കഥാപാത്രം ജഗതിയുടെ അഭിനയ ജീവിതത്തിലെ അപൂര്‍വ പ്രകടനങ്ങളില്‍ ഒന്നാണ്. ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപിച്ച മൊല്ലാക്കയെ ഓര്‍മിപ്പിക്കുന്ന ഒരു കഥാപാത്രമാണ് അവറ് മുസലിയാര്‍. ഒട്ടും ഹാസ്യം ഇല്ലാത്ത ഇതു പോലൊരു സീരിയസ് വേഷം അടുത്ത കാലത്തൊന്നും ജഗതി ചെയ്തിട്ടില്ല.
സിലിക്കണ്‍ മീഡിയ
മലയാള സിനിമ രംഗത്ത് പുതിയൊരു ബാനര്‍ ആണ് സിലിക്കണ്‍ മീഡിയ . നല്ല സിനിമകള്‍ നിര്‍മിക്കുകയും പുതിയൊരു സിനിമാ അവബോധം സൃഷ്ടിക്കുകയും ആണ് സിലിക്കണ്‍ മീഡിയ യുടെ ലക്‌ഷ്യം. തെളിയിക്കപ്പെട്ട കഴിവുകള്‍ ഉള്ള മികച്ച സംവിധായകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിക്കൊണ്ടാണ് സിലിക്കണ്‍ മീഡിയ പ്രവര്‍ത്തിക്കുന്നത്. താരപ്പൊലിമ ഇല്ലാതെതന്നെ മികച്ച കഥകള്‍ സിനിമ ആക്കുക എന്ന ദൌത്യത്തിന് നേതൃത്വം നല്‍കുന്നത് ഇലക്ട്രോണിക് എഞ്ചിനീയര്‍ ആയ പ്രകാശ് ബാരെ ആണ്. പ്രതിഭാധനരായ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയില്‍ ലോകനിലവാരത്തിലുള്ള ചിത്രങ്ങളായിരിക്കും സിലിക്കണ്‍ മീഡിയ നിര്‍മ്മിക്കുന്നത്. കഥയും സാങ്കേതികമികവും ഉള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിന്നോപ്പം തന്നെ പ്രദര്‍ശനത്തിലും വിതരണ വിപനനരങ്ങങ്ങളിലും ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്ത്തിക്കൊണ്ടാണ് സിലിക്കണ്‍ മീഡിയ പ്രവര്‍ത്തി ക്കുന്നത്. ഇതിനു തന്റെയും സുഹൃത്തുക്കളുടെയും സാങ്കേതികവിദ്യയിലുള്ള മികവും ലോക വ്യാപകമായുള്ള ബന്ധങ്ങളും പ്രകാശ് ബാരെയ്ക്ക് കൂട്ടിനുണ്ട്. സിലിക്കണ്‍ മീഡിയ യുടെ എല്ലാ സംരംഭങ്ങളിലും മികച്ച കലാ പ്രതിഭകളുടെയും സാങ്കേതിക വിദഗ്ധരുടെയും സജീവ സാന്നിധ്യവും ടീം വര്‍ക്കും ഉണ്ടെന്നുള്ളത് നല്ല സിനമയുടെ വക്താക്കളായ സിലിക്കണ്‍ മീഡിയ എന്ന സുഹൃട്സ് സംഘത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നു.നാടക അഭിനയ രംഗത്ത് മികവു പ്രകടിപ്പിച്ചതിനു ശേഷം ആണ് പ്രകാശ് ബാരെ സിനിമാ രംഗത്ത് പ്രവേശിക്കുന്നത്. സിലിക്കണ്‍ മീഡിയയുടെ സാമൂഹികവും സാംസ്കാരികവുമായ ഉത്തര വാടിത്തങ്ങളുടെ പ്രതഫലനം ആണ് ഓരോ പ്രോജക്ടും. പതിവ് പാതകളിലൂടെ ഉള്ള യാത്രയില്‍ മലയാള സിനിമക്കു സംഭവിക്കുന്ന ജീര്‍ണതകളെ അതിജീവിക്കുവാന്‍ ഉതകുന്ന തരത്തിലുജ്ല്ല മികച്ച സൃഷ്ടികള്‍ കൊണ്ട് സിനിമ മേഖലയെ സംപന്നമാക്കുന്നതിന്നാണ് സിലിക്കണ്‍ മീഡിയ ശ്രമിക്കുന്നത്. കഥയാണ് താരം എന്നാ ലളിതമായ ആശയമാണ് സിലിക്കണ്‍ മീഡിയ പ്രാവര്‍ത്തികമാക്കുന്നത്. ഇരുപതു വര്‍ഷമായി ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ മലയാളിയായ പ്രകാശ് ബരെയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. നല്ല സിനിമയെ സ്നേഹിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹകരണം പ്രകാശ് ബരെയുടെ സ്വന്തം ബാനറായ സിലിക്കണ്‍ മീഡിയയുടെ സംരംഭങ്ങള്‍ക്ക് ശക്തി പകരുന്നു. . സിലിക്കന്‍ മീഡിയ നിര്‍മിച്ച ആദ്യത്തെ സിനിമയാണ് സൂഫി പറഞ്ഞ കഥ.
ഉദ്ദേശ്യങ്ങളെക്കാളേറെ ഉത്തരവാദിത്തമാണ് തങ്ങള്‍ക്കുള്ളതെന്നു സിലിക്കന്‍ മീഡിയയുടെ അമരക്കാര്‍ക്കു ബോധ്യമുണ്ട്. നല്ല സിനിമ നിര്‍മ്മിച്ചു ജനങ്ങളില്‍ എത്തിക്കുക. നല്ല സിനിമകള്‍ കാണപ്പെടാതെ പോകരുത്. കഴിവുള്ളവര്ക്ക് അവസരങ്ങള്‍ ലഭിക്കണം. കല, സങ്കേതികവിദ്യ , വിപണനം ഇവ ന്നിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിലിക്കന്‍ മീഡിയയ്ക്കുള്ളത്. മൌലികമായി സിനിമാനിര്‍മ്മാണം വ്യവസായം തന്നെയാണ്. ഗുണനിലവാരമുള്ള പ്രോജക്ടുകള്‍ നന്നായി വിപണനം ചെയ്യണം. നല്ല പടങ്ങള്‍ ജനങ്ങള്‍ കണ്ടാല്‍ മാത്രമേ അതിന്‍റെ പിന്നിലെ അധ്വാനവും ആത്മാര്‍ഥതയും വില മതിക്കപ്പെടുകയുള്ളൂ. മലയാളത്തിലും മറ്റു ഭാഷകളിലും ഫീച്ചര്‍ ഫിലിമുകള്‍ മാത്രമല്ല ഡോക്യുമെന്‍ററികളും അനിമേഷന്‍ ചിത്രങ്ങളും ഒക്കെ സിലിക്കന്‍ മീഡിയടെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഓരോ പ്രോജക്ടും ലോകനിലവാരത്തില്‍ ഉള്ളവയായിരിക്കും. സൂഫി പറഞ്ഞ കഥ യാണ് സിലിക്കന്‍ മീഡിയയുടെ ആദ്യ സംരംഭം. സിലിക്കണ്‍ മീഡിയ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി പുതിയൊരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുതുവാനാണ് സിലിക്കണ്‍ മീഡിയ ശ്രദ്ധിക്കുന്നത് . ലോകനിലവാരത്തിലുള്ള നല്ല സിനിമകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുകയാണ് ലക്‌ഷ്യം.
ഐ ടി, ഫിനാന്‍സ്, ബി പി ഓ തരംഗന്ങള്‍ക്ക് ശേഷം ഇന്ത്യക്കൊപ്പം ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു കുറഞ്ഞ നിര്‍മാണച്ചെലവ് , മികച്ച കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ലഭ്യത, സാങ്കേതിക മികവു ഇതൊക്കെ ദൃശ്യ മാധ്യമ രംഗത്ത് കുതിച്ചു ചാട്ടത്തിനു ഇന്ത്യക്ക് അനുകൂലമായ ഘടകങ്ങള്‍ ആണെന്ന് നിര്‍മ്മാതാവ് പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു.
സിലിക്കണ്‍ മീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറെയും മലയാളികള്‍ ആണ്. ആദ്യ സംരംഭമായി ഒരു മലയാളസിനിമ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചതിന്റെ കാരണം അതാണ്. മികച്ച സിനിമകള്‍ എടുത്തു കഴിവ് തെളിയിച്ചവരാണ് സിലിക്കണ്‍ മീഡിയയുടെ ചിത്രങ്ങള്‍ ചെയ്യുന്നത്. വിപണനത്തിലെ ആഗോള സമീപനമാണ് മറ്റൊരു പ്രത്യേകത. ചലച്ചിത്രോത്സവങ്ങളിലും മറ്റു പ്രദര്‍ശന രംഗങ്ങളിലൂടെയും ലോകവ്യാപകമായി സിനിമ കാണിക്കുവാനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗിക്കുവാനുള്ള സാങ്കേതിക ജ്ഞാനവും സംഘാടകമികവും സിലിക്കണ്‍ മീഡിയയുടെ ടീമിനുണ്ട്. വിതരണ/പ്രദര്‍ശന പ്രക്രിയയിലും സാങ്കേതിക വിദ്യക്ക് പ്രധാന പങ്കുണ്ട്. സിലിക്കണ്‍ മീഡിയയുടെ സാമൂഹികമായ ഉത്തരവാടിത്തങ്ങളുടെ സാക്ഷാത്കാരം ആയിരിക്കും ഓരോ പ്രോജ ക്ടും.
ടിവി ചാനലുകളുടെ കടന്നുവരവ്, വ്യാജപ്പകര്‍പ്പുകള്‍ അനായാസം സാധ്യമാക്കിക്കൊണ്ട് ടെക്നോളജി യുടെ മുന്നേറ്റം, മള്‍ട്ടിപ്ലക്സ്‌കളുടെ അഭാവം , സ്ഥാപിത താല്പര്യക്കാരുടെ കടന്നു കയറ്റം, സര്‍ക്കാരിന്റെ നിഷ്ക്രിയത - ഇതൊക്കെ മലയാളസിനിമയുടെ വളര്‍ച്ചയെ തടയുന്ന ഘടകങ്ങളാണ്. ഇതിനെയൊക്കെ അതിജീവിച്ചു നല്ല ചിത്രങ്ങള്‍ എടുക്കുവാന്‍ വളരെ കുറച്ചു ചലച്ചിത്രകാരന്മാര്‍ മാത്രമേ തയ്യാറാവുന്നുള്ളൂ. സമവാക്യങ്ങളും മുന്‍ വിധികളും ഇല്ലാതെ നല്ല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുവാനും അവ ലോകനിലവാരത്തില്‍ ചിത്രീകരിക്കുവാനും കഴിഞ്ഞാല്‍ മാത്രമേ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയെ അതിജീവിക്കുവാന്‍ മലയാള സിനിമയക്കു കഴിയുകയുള്ളൂ. നല്ല സിനിമയെ തിരിച്ചറിയുവാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കണം. പ്രേക്ഷകരുടെ പരിഗണന ലഭിക്കേണ്ടുന്ന ചെറിയ നല്ല ചിത്രങ്ങള്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടനം. പുതിയ രചനകളും പുതിയ സിനിമ പ്രവര്‍ത്തകരും ധാരാളമായി മുന്നോട്ടു വരേണ്ടതുണ്ട്. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാതെ പോവരുത് . തെളിയിക്കപ്പെട്ട കഴിവുകള്‍ ഉള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ നവാഗതര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിലും സിലിക്കണ്‍ മീഡിയ ബദ്ധ ശ്രദ്ധരാന്.
ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ താരപരിവേഷമുള്ള മൂലകമാണ് സിലിക്കണ്‍. കമ്പ്യൂട്ടര്‍ ചിപ്പ് വ്യവസായത്തിന്‍റെ ഈറ്റില്ലമായ സിലിക്കണ്‍ വാലി ആയിരുന്നു പ്രകാശ് ബാരെയുടെ കര്‍മ്മഭൂമി. വരും നാളുകളില്‍ സിനിമയെ വഹിക്കുന്ന മാധ്യമം ഫിലിം അല്ല സിലിക്കണ്‍ ആണ് . ഇതൊക്കെയാണ് സിലിക്കണ്‍ മീഡിയ എന്ന പേരിന്‍റെ രഹസ്യങ്ങള്‍.
പ്രകാശം പരത്തുന്ന ഒരു എഞ്ചിനീയര്‍
മൈക്രോ ചിപ്പ് ഡിസൈനിംഗ് മേഖലയിലെ അതിവിദഗ്ദ്ധരില്‍ ഒരാള്‍. ഐ ടി വ്യവസായത്തിന്റെ ആഗോളതലസ്ഥാനമായ സിലിക്കണ്‍ വല്ലിയിലായിരുന്നു പതിനഞ്ചു വര്ഷം. പിന്നെ രാംബസ് എന്ന പ്രമുഖ ഐ ടി സ്ഥാപനത്തിന്റെ തലവനായി ഇന്ത്യയില്‍ തിരിച്ചെത്തി. മീഡിയ,ടെക്നിക്കല്‍ കണ്സല്ടന്‍സി രണ്ങളിലൂടെയാണ് ഇപ്പോള്‍ യാത്ര. സിനിമ, ഡോകുമെന്ററി, അനിമറേന്‍ - അങ്ങനെ ദൃശ്യ മാധ്യമ രംഗത്ത് അനേകം താത്പര്യങ്ങള്‍ ഉള്ള ഒരാള്‍. കൂട്ടിനു സമാന മനസ്കരുടെ ഒരു വന്‍ നിര.
ആളിന്റെ പേര് പ്രകാശ് ബാരെ. കേള്‍ക്കുമ്പോള്‍ അന്യസംസ്ഥാനക്കാരനാണെന്ന് തോന്നിയേക്കാം. സംശയിക്കേണ്ട- ഭൂമിമലയാളത്തില്‍ ഉള്ള ആള്‍ തന്നെ. കാസര്‍കോട് ജില്ലയിലെ ഉദുമക്ക് അടുത്ത് ബാരെ ഗ്രാമത്തിലാണ് പ്രകാശ് ജനിച്ചത്. കൌമാരം കഴിയും വരെ വളര്‍ന്നതും പഠിച്ചതും കണ്ണൂരില്‍. ആയിരത്തി തൊള്ളായിരത്തി എന്പതി രണ്ടു മുതല്‍ നാല് വര്ഷം പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠനം. അക്കാലത്താണ് പ്രകാശ് ബാരെ നാടകരന്ഗത്ത് സജീവമായത്. ജോസ് ചിറമ്മലിന്റെ റൂട്സ് എന്ന നാടകകൂട്ടായ്മയില്‍ നിന്നെത്തിയവരും ഒത്തു ചേര്‍ന്നുള്ള നാടക പ്രവര്‍ത്തനങ്ങളില്‍ പ്രകാശ് മുഴുകി. കാമ്പസ് തലത്തിലും യൂനിവേഴ്സിറ്റി തലത്തിലും പ്രകാശ് ബാരെ എന്ന നടന്‍ കരുതത്താര്‍ജിച്ചു . തെരുവുനാടകങ്ങളിലും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന പ്രകാശ് 1985 - ല്‍ കോഴിക്കോട് യൂനിവേര്സിറ്റി കലോല്‍സവത്തില്‍ മലയാളം - ഇംഗ്ലീഷ് വിഭാഗങ്ങളില്‍ മികച്ച നടനുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. സാമുവല്‍ ബെക്കറ്റിന്റെ ഗോദോയെ കാത്തു എന്ന നാടകത്തിലെ എസ്ട്രജന്‍ , എന്‍ഡ്ഗെയിം എന്ന നാടകത്തിലെ ക്ലോവ് എന്നീ കഥാ പാത്രങ്ങളും ഡയലോഗുകള്‍ ഇല്ലാതെ നടത്തിയ എകാഭിനയവുമാണ് പ്രകാശിനെ മികച്ച നടനുള്ള ഒന്നാം സമ്മാനങ്ങള്‍ക്ക് അര്‍ഹനാക്കിയത്.
അഭിനയശേഷിയെ നിരന്തരം സ്ഫുടം ചെയ്തെടുക്കുംപോഴും പഠനക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുവാന്‍ പ്രകാശിന് കഴിഞ്ഞിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിന്റെ സമവാക്യങ്ങള്‍ ഒട്ടും തെറ്റാതെ തന്നെ അഭിനയത്തിന്റെയും ദൃസ്യമാധ്യമ സാധ്യതകളുടെയും സമവാക്യങ്ങള്‍ രൂപപ്പെടുത്തുവാന്‍ പ്രതിഭാശാലിയായ ഈ ചെറുപ്പക്കാരന് കഴിഞ്ഞു.
പാലക്കാട്ടെ പഠനത്തിനു ശേഷം കണ്‍പൂരിലെ ഐ ഐ ടി യില്‍ ചേര്‍ന്ന്. അവിടുന്ന് ഉയര്‍ന്ന മാര്‍ക്കോടെ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദം നേടിയ പ്രകാശ് തൊഴില്‍ തേടി എത്തിപ്പെട്ടത് അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ . കാടെന്‍സ്, സൈപ്രസ്, എല്‍ എസ് ഐ ലോജിക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. അതോടൊപ്പം തന്നെ കാലിഫോര്‍ണിയയിലെ കലാ സാംസ്കാരിക വേദികളിലും പ്രകാശ് ബാരെ സജീവമായിരുന്നു. അക്കാലത്താണ് തമ്പി ആന്റണി യുമായി സൌഹൃദത്തില്‍ ആവുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മലബാറിന്‍റെ പശ്ചാത്തലത്തിലുള്ള ഈ പ്രണയ കഥ ഏറെ പുതുമകളുള്ള ഒരു പീര്യഡ് ഫിലിം ആണ്. എട്ടു ഭാഷകളില്‍ പ്രസിദ്ധീകരിച്ച കെ പി രാമനുണ്ണിയുടെ വിഖ്യാതമായ നോവലിന്‍റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് സിലിക്കന്‍ മീഡിയയുടെ ഈ കന്നിച്ചിത്രം. ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്റെ മുഖ്യധാരാ സിനിമയിലേക്കുള്ള ശ്രദ്ധാപൂര്‍വമുള്ള ചുവടുവയ്പ്പ് കൂടിയാണ് സൂഫി. പ്രിയന്‍റെ തികച്ചും വ്യത്യസ്തമായ സിനിമയായിരിക്കുമിത: ചടുലമായ ദൃശ്യാവിഷ്കാരവും, പാട്ടുകളും, സംഘട്ടനവും ഒക്കെയുള്ള സൂഫി പറഞ്ഞ കഥ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കത്തക്ക രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.മുഖ്യധാരാ സിനിമയുടെ പ്രമുഖ വിതരണക്കാരായ സെന്‍ട്രല്‍ പിക്ചേര്‍സ് ആണ് 'സൂഫി പറഞ്ഞ കഥ' തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന ഇക്കഴിഞ്ഞ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട മൂന്നു ചിത്രങ്ങളില്‍ ഒന്ന് സൂഫി പറഞ്ഞ കഥ ആയിരുന്നു. ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഏറ്റവും തിരക്കനുഭവപ്പെട്ടത് സൂഫിയ്ക്കായിരുന്നു.ഇപ്പോള്‍ ചാനലുകളില്‍ കേട്ടുകൊണ്ടിരിക്കുന്ന സൂഫിയിലെ ഇമ്പമേറിയ ഗാനങ്ങള്‍ ഈ വര്‍ഷത്തെ മികച്ചവയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. റഫീക് അഹമ്മദിന്‍റെ കവ്യഭംഗിയുള്ള വരികള്‍ക്ക് ഹൃദ്യമായ ഈണം പകര്‍ന്നിരിക്കുന്നത് മോഹന്‍ സിതാരയാണ്.
കഥയാണ് താരം
നല്ല കഥയാണെങ്കില്‍ സിനിമ കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാവുമെന്ന് തീര്‍ച്ചയാണ് - നല്ല കഥ നന്നായി പറയണം എന്ന് മാത്രം, നന്നായി പറയാത്തതു കൊണ്ടു നല്ല കഥകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയും പതിവുണ്ട്.
ലോകസിനിമയില്‍ എന്നും എല്ലായിടത്തും കഥ തന്നെയാണ് താരം. നല്ല കഥകള്‍ നന്നായി പറഞ്ഞവയാണ് മികച്ച മലയാള സിനിമകള്‍ എല്ലാം തന്നെ. വിജയിച്ച സിനിമകള്‍ക്കെല്ലാം തന്നെ നല്ല കഥകള്‍ ഉണ്ടായിരുന്നു. കഥകളുടെ അടിത്തറയുള്ള ലോകനിലവാരത്തിലുള്ള ദൃശ്യോല്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും ആണ് സിലിക്കണ്‍ മീഡിയയുടെ ലക്‌ഷ്യം. നല്ല കഥകള്‍ നല്ല സിനിമ ആക്കിയാലും മാര്‍ക്കറ്റിംഗ് തകരാര്‍ കൊണ്ടും പല കാരണങ്ങളാല്‍ വിതരനക്കര്ക്കുള്ള താത്പര്യക്കുറവു കൊണ്ടും ജനങ്ങള്‍ക്കു മുന്പില്‍ എത്താറില്ല. ലോകസിനിമയിലും ഇന്ത്യന്‍ സിനിമയിലും നാഴികക്കല്ലുകള്‍ ആയിത്തീര്‍ന്ന ചിത്രങ്ങള്‍ ഓരോന്നും കഥയുടെ ശക്തി പ്രസരിപ്പിക്കുന്നവയാണ്. ഈയിടെ ഒരു മലയാളമാസിക നടത്തിയ സര്‍വേയില്‍ കഥയില്ലായ്മ ആണ് മലയാള സിനിമയുടെ ഇന്നത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് നല്ല കഥകള്‍ നന്നായി പറയുക, മികച്ച അഭിനേതാക്കള്‍ , ബോറടിപ്പിക്കതെയുള്ള ആഖ്യാനരീതി, ആലോചിച്ചു തല പുകയ്ക്കാതെ തന്നെ സിനിമയുടെ തുടിപ്പുകള്‍ മനസ്സിലാക്കാന്‍ പ്രേക്ഷകനു കഴിയണം. പണിക്കുറ തീര്‍ന്ന ഒരു മികച്ച ഉല്പന്നമായിരിക്കണം സിനിമ. സൂഫി പറഞ്ഞ കഥയില്‍ സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ല. പ്രഥാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്

നാലാള്‍ പടയുടെ മുന്നേറ്റം
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ നാല് മലയാളികള്‍ സിലിക്കണ്‍ വാലിയില്‍ ഒത്തു കൂടി. അവിടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍. ചിപ്പ് ഡിസൈനിംഗ്, ബൌദ്ധിക സ്വത്തുല്പ്പാദനം , സിശട്ടം ഡിസൈനിംഗ് മുതലായ മേഖലകളിലെ യുവതാരങ്ങള്‍ ആയിരുന്നു അവര്‍. - എ ജി നാരായണന്‍, രവി തുമ്മരുകുടി , ഗോപ പെരിയാടന്‍, പ്രകാശ് ബാരെ - ഇവന്‍ നാല് പേരും കൂടി ഒരു കമ്പനി തുടങ്ങി- ഗി ഡി എ ടെ ക്നോ ലജീസ് . സിലിക്കണ്‍ വാലിയിലെ സാന്‍ ജോസിലാണ് കമ്പനിയുടെ ആസ്ഥാനം. ബോസ്ട്ടന്‍ , സാക്രമെന്റോ, ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക

No comments:
Post a Comment